May 13, 2026

വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണം: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി

0
template for wayanad news (8)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കണമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് ദ്വൈ വാർഷിക ജനറൽ ബോഡി യോഗം പ്രമേയേത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലയിലെ എല്ലാ ഭാഗത്തു നിന്നും എത്തിച്ചേരാൻ കഴിയുന്ന മടക്കി മലയിൽ സൗജന്യമായി ലഭിച്ച സ്ഥലത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിടൽ നടത്തി റോഡ് പണി വരെ ആരംഭിച്ചതുമാണ്.

യൂണിറ്റ് പ്രസിഡന്റ് ഇ ഹൈദ്രു അധ്യക്ഷതവഹിച്ച യോഗം ജില്ലാ പ്രസിഡന്റ് ജോജിൻ ടി ജോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്മാൻ ജില്ലാ ട്രഷറെർ നൗഷാദ് കരിമ്പനക്കൽ, മുജീബ് ചുണ്ട, സി വി വർഗീസ്, കെ കുഞ്ഞിരായിൻ ഹാജി, ഹാരിസ് അജിത്ത് പി വി, ശിവദാസ് എ പി, സാജി കല്ലഡാസ്, രഞ്ജിത്ത് കെ, സി രവീന്ദ്രൻ, ഷൈജൽ സി എച്ച്, സൗദ കെ എം, അമ്പിളി സതീഷ് പൂജാരി തുടങ്ങിയവർ സംസാരിച്ചു.

2026- 2028 വർഷത്തെ ഭാരവാഹികൾ പ്രസിഡന്റ് ഇ ഹൈദ്രു, രക്ഷധികാരി കെ കുഞ്ഞിരായിൻ ഹാജി, ജനറൽ സെക്രട്ടറി രഞ്ജിത്ത് കെ, ട്രഷറർ ജോൺസൺ കെ ക്കെ വൈസ് പ്രസിഡന്റുമാരായി ശിവദാസ് എ പി, അജിത്ത് പി വി, ഹാരിസ് ടി, അബ്ദുറഹിമാൻ തനിമ, സെക്രട്ടറിമാരായി സാജി കല്ലഡാസ്, ബഷീർ ലുലു, ജോൺ മാത, സിദ്ധിക്ക് കെ കെ എന്നിവരെ തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *