May 17, 2026

ലൈഫ് മിഷൻ ഭവന പദ്ധതി: മുട്ടിൽ പഞ്ചായത്തിൽ ഗുണഭോക്തൃ സംഗമം നടത്തി 300 കുടുംബങ്ങൾക്ക് പുതുതായി വീട് അനുവദിക്കും

0
IMG-20260516-WA0203(1)
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: ലൈഫ് മിഷൻ 2020 ഭവന പദ്ധതിയിൽ ഉൾപ്പെട്ട മുട്ടിൽ പഞ്ചായത്തിലെ അർഹരായ മുഴുവൻ ഗുണഭോക്താക്കൾക്കും വീട് അനുവദിക്കുന്നതിന്റെ ഭാഗമായി ഗുണഭോക്തൃ സംഗമം നടത്തി. പദ്ധതിപ്രകാരം 300 കുടുംബങ്ങൾക്കാണ് പുതുതായി ഭവന നിർമ്മാണത്തിനായി ധനസഹായം നൽകുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് സി പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലീന സി നായർ അധ്യക്ഷയായി. 2020ൽ അപേക്ഷ സമർപ്പിച്ച 628 പേരിൽ 57 പേർക്കാണ് വീട് അനുവദിച്ചിരുന്നത്. പരിശോധനയിൽ അർഹരെന്ന് കണ്ടെത്തിയ മുന്നൂറ് പേർക്ക് ലൈഫ് ഭവനപദ്ധതിയിലൂടെ ഒരുമിച്ച് വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനാണ് എൽഡിഎഫ് ഭരണസമിതി തീരുമാനം. ആവശ്യമായ രേഖകൾ ഉൾപ്പടെ തയ്യാറാക്കുന്നതിന് സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചത്. ഭൂരഹിത ഭവനരഹിത പട്ടികയിൽ ഉൾപ്പെട്ടവരിൽ ഭൂമി അനുവദിക്കപ്പെട്ടവർക്കും വീടുകൾ നൽകാനുള്ള നടപടികളും പുരോഗമിക്കുയാണ്. സർക്കാർ സഹായത്തിന് പുറമെ ഹഡ്കോയുടെ വായ്പ കൂടി ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗുണഭോക്താക്കൾക്ക് നിർമ്മാണ അനുമതി വേഗത്തിൽ പൂർത്തിയാക്കി എഗ്രിമെൻ്റ് വെച്ച ശേഷം ആദ്യ ഗഡു തുക അനുവദിക്കാനാണ് തീരുമാനം. ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ വിവിധ മാനദണ്ഡങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ച് വിഇഒമാരായ വിപിൻ ശ്യാം ആതിര എന്നിവർ ക്ലാസെടുത്തു. മുഹമ്മദ് ഷജീദ്, ജില്ലാ പഞ്ചായത്ത് അംഗം നസീമ , ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ എം ഉഷ , ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ ജയരാജൻ, നിഷീദ് ചാഴിവയൽ, കുര്യാക്കോസ്, എൻ ബി. ഫൈസൽ എന്നിവർ നേർന്ന് സംസാരിച്ചു. ആയിഷാബി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എം ബി രാജേഷ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *