May 31, 2026

താമരശ്ശേരി ചുരത്തിൽ മരം വീണു; ഗതാഗതം തടസ്സപ്പെട്ടു 

0
IMG_20260531_174250
By ന്യൂസ് വയനാട് ബ്യൂറോ

താമരശ്ശേരി: ശക്തമായ മഴയെത്തുടർന്ന് താമരശ്ശേരി ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിന്റെ രണ്ടാം വളവിലാണ് മരം കടപുഴകി വീണത്. ഇതിനെത്തുടർന്ന് വാഹനങ്ങൾ ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്.

അപകടവിവരമറിഞ്ഞ് കൽപറ്റയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ചുരം വഴി യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും അടിയന്തര ആവശ്യങ്ങൾക്കല്ലാതെ യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *