June 1, 2026

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തെ ഉസ്മാൻ മൗലവി സന്ദർശിച്ചു

0
IMG_20260601_122631
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: മേപ്പാടി ചൂരൽമല മെയിൻ റോഡിൽ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട ജെസ്സിയുടെ വീട്ടിൽ ബദ്റുൽ ഹുദ ജനറൽ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ പി. ഉസ്മാൻ മൗലവി ആശ്വാസ വാക്കുകളുമായി എത്തി. സ്വന്തം ഭർത്താവുമൊന്നിച്ച് ജോലിക്ക് പോകുന്ന സമയത്തുണ്ടായ ഈ സംഭവം അത്യന്തം വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ജെസ്സിയുടെ ഭർത്താവ് ഷാജിയെയും മക്കളെയും നേരിൽ കണ്ട് അദ്ദേഹം അനുശോചനവും ദുഃഖവും അറിയിച്ചു. ബദ്റുൽ ഹുദാ മാനേജർ നസീർ കോട്ടത്തറയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് വളരെ പെട്ടെന്ന് ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാവണമെന്ന് ഉസ്മാൻ മൗലവി ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *