June 1, 2026

എൻ.എസ്.എസ്. കരയോഗം കുടുംബമേള സംഘടിപ്പിച്ചു; പ്രതിഭകളെ ആദരിച്ചു

0
IMG_20260601_113215
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി ടൗൺ എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബമേള സംഘടിപ്പിച്ചു. വൈത്തിരി താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ പി. കെ. സുധാകരൻ നായർ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ്‌ ഡോക്ടർ പി. നാരായണൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും, യു.എസ്.എസ്. പരീക്ഷയിൽ സ്കോളർഷിപ്പ് ലഭിച്ച കുട്ടികളെയും ആദരിച്ചു. ചടങ്ങിൽ ഡോക്ടർ വിജയകൃഷ്ണൻ, ഡോക്ടർ ബാബു, എം. പി. ബാലകുമാർ, ആർ. ദീപു, ടി. എ. മുരളീധരൻ, ബിമൽകുമാർ കെ. ബി., എം. പി. സ്വദേശൻ, എ. മാധവൻ നമ്പ്യാർ, ഡോക്ടർ രാധ വിജയകൃഷ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *