June 2, 2026

സ്വകാര്യ ബസുകളുടെ വിദ്യാർത്ഥി കൺസഷൻ വർധനവ്; ട്രാൻസ്പോർട്ട് ഓഫീസർക്ക് പരാതി നൽകി എം.എസ്.എഫ്

0
WhatsApp Image 2026-06-02 at 7.27.16 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സ്വകാര്യ ബസുകൾ യാതൊരു മുൻകൂർ അറിയിപ്പും കൂടാതെ വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിച്ചതിനെതിരെ എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ പി.ആർ. സുമേഷിന് പരാതി നൽകി.

വിദ്യാർത്ഥികൾ നേരിടുന്ന അധിക സാമ്പത്തിക ബാധ്യതയും യാത്രാ ദുരിതവും ആർ.ടി.ഒയുടെ ശ്രദ്ധയിൽപ്പെടുത്തിയ എം.എസ്.എഫ് നേതാക്കൾ, വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും സ്റ്റുഡന്റ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി ഉടൻ വിളിച്ചുചേർക്കണമെന്നും ആവശ്യപ്പെട്ടു. പരാതിയിന്മേൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വിഷയത്തിൽ ഉചിതമായ ഇടപെടൽ നടത്തുമെന്നും ആർ.ടി.ഒ ഉറപ്പ് നൽകി.

എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഫായിസ് തലക്കൽ, ജനറൽ സെക്രട്ടറി മുബഷിർ കൽപ്പറ്റ, ജില്ലാ വിംഗ് കൺവീനർ ഹഫീസ് ജവാദ്, കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് മുബഷിർ നെടുംകരണ, സെക്രട്ടറി അൻവർ, അഫ്സൽ, അജു സിറാജ്, ദീപു നിസാം,ന്യുഹ്മാൻ എന്നിവർ നേതൃത്വം നൽകി.

വിദ്യാർത്ഥികളിൽ നിന്ന് അനധികൃതമായി വർധിപ്പിച്ച കൺസഷൻ നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും, വർധിപ്പിച്ച നിരക്ക് പിൻവലിക്കണമെന്നും, നിയമലംഘനം നടത്തിയ സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി എം.എസ്.എഫ് വിദ്യാർത്ഥി പക്ഷത്തുനിന്ന് ശക്തമായ സമര പരിപാടികളുമായി തെരുവിലിറങ്ങുമെന്നും നേതാക്കൾ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.എസ്.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *