വയനാട് ജില്ലാ പ്രൈമറി മിൽക്ക് സോസൈറ്റീസ് അസോസിയേഷന് പുതിയ ഭാരവാഹികൾ
കൽപ്പറ്റ: പ്രൈമറി മിൽക്ക് സോസൈറ്റീസ് വയനാട് ജില്ലാ കൺവൻഷൻ സംഘടിപ്പിച്ചു. പ്രസിഡണ്ട് ബെന്നി കുന്നംമ്പറ്റയുടെ അധ്യക്ഷതയിൽ ചേർന്ന കൺവൻഷനിൽ സെക്രട്ടറി സജി മക്കിയാട് റിപ്പോർട്ട് അവതരിപ്പിച്ചു. മലബാർ മിൽമ ഭരണ സമിതി അംഗം റോസ്‌ലി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ഉത്പാദന ചിലവിനനനുസരിച്ചു പാൽവില വർധിപ്പിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
മലബാർ മിൽമ ഭരണ സമിതി അംഗം റോസ്‌ലി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ഉത്പാദന ചിലവിനനനുസരിച്ചു പാൽവില വർധിപ്പിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന വൈത്തിരി ക്ഷീരസംഘം സെക്രട്ടറി നിഷ, ചിത്രമൂല ക്ഷീരസംഘം സെക്രട്ടറി സരിത എന്നിവക്ക് യാത്രയയപ്പ് നൽകി. സി കെ ശിവരാമൻ, ബേബി തുരുത്തിയിൽ, പൗലോസ് മാളിയേക്കൽ, ലാലു മപ്പനത്, സജി കല്ലോടി, സരിത കല്പറ്റ, മായപുതു ശ്ശേരി, എന്നിവർ യോഗത്തിൽ സംസാരിച്ചു.
പുതിയ ഭാരവാഹികളെയും കൺവെൻഷനിൽ തിരഞ്ഞെടുത്തു. പ്രസിഡന്റായി എ പി കുര്യക്കോസ് അമ്പലവയൽ, സെക്രട്ടറി അജിത്കുമാർ പനവല്ലി എന്നിവരെ തെരഞ്ഞെടുത്തു.





Leave a Reply