June 3, 2026

മാനന്തവാടി നഗരത്തിൽ ദിശാ സൂചക ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനം

0
WhatsApp Image 2026-06-03 at 6.26.44 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കൊട്ടിയൂർ വൈശാഖ മഹോത്സവുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനു പരിഹാരം കാണാനുള്ള ശ്രമവുമായി മാനന്തവാടി നഗരസഭ. കർണാടക സംസ്ഥാനത്തു നിന്നെത്തുന്ന ഭക്തരുൾപ്പെടെയുള്ളവരെക്കൊണ്ട് മാനന്തവാടി നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. തിരക്ക് നിയന്ത്രിക്കാനായി വാഹനങ്ങൾ വഴി തിരിച്ചുവിടാൻ സംവിധാനമുണ്ടെങ്കിലും മതിയായ ദിശാസൂചക ബോർഡുകൾ ഇല്ലാത്തതാണ് പ്രശ്നങ്ങൾക്കുകാരണം. വഴിയറിയാതെ ആശയക്കുഴപ്പത്തിലാവുന്ന യാത്രക്കാർക്ക് ആശ്വാസമായി നഗരത്തിൽ വിവിധ ഭാഷകളിലുള്ള ദിശാസൂചക ബോർഡുകൾ സ്ഥാപിക്കാനും ട്രാഫിക് പോലീസിന്റെ സേവനം പ്രയോജനപ്പെടുത്താനും ചൊവ്വാഴ്ച നഗരസഭാ ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. വള്ളിയൂർക്കാവ് റോഡ്, മൈസൂരു റോഡ്, തലശ്ശേരി റോഡ് എന്നിവിടങ്ങളിൽ ദിശാ സൂചക ബോർഡുകൾ സ്ഥാപിക്കും.

യോഗത്തിൽ നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. മാനന്തവാടി ഡെപ്യൂട്ടി തഹസിൽദാർ സി.കെ. അബ്ദുൾ റഷീദ്, നഗരസഭാ ഉപാധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, സ്ഥിരം സമിതിയധ്യക്ഷരായ പി.വി.എസ്. മൂസ, പി.വി. ജോർജ്, അസി. സെക്രട്ടറി എ.ആർ. രമ്യ, എം.വിഐ. പി ജി. കിഷോർ, മാനന്തവാടി എസ്.ഐ.മാരായ കെ.എം. സാജു, ട്രാഫിക് യൂണിറ്റ് എ.എസ്.ഐ. എം.ടി. സെബാസ്റ്റ്യൻ, സന്തോഷ് ജി നായർ, പി.ബി. സിനു, കെ.സജീവൻ, ജോൺസൺ ജോൺ, കെ.പി. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *