കാട്ടാന ആക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
കൽപ്പറ്റ: കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. നീഗലിരി ബിതർക്കാട് കൈവെട്ടിയിൽ സുകുമാരൻ (50) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
നീലഗിരി ടൗണിൽ എത്തി സാധനങ്ങൾ വാങ്ങിച്ച് തിരികെ വീട്ടിലേക്ക് പോകുംവഴിയാണ് സുകുമാരനെ കാട്ടാന ആക്രമിച്ചത്. ഗൂഡല്ലൂർ-ബത്തേരി അന്തർ സംസ്ഥാന പാതയിൽ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. നാട്ടുകാർ ബഹളംവച്ചാണ് ആനയെ ഓടിച്ചത്.





Leave a Reply