‘വയനാടിനെ സിനിമാ ഹബ്ബായി പ്രഖ്യാപിക്കണം’: ഹൊഫ്‌സിറ്റ ജില്ലാ നേതൃയോഗം
കൽപ്പറ്റ: നിരവധി പ്രമുഖ സിനിമകളുടെ മികച്ച ഷൂട്ടിങ് ലൊക്കേഷനായ വയനാട് ജില്ലയെ സിനിമാ ഹബ് ആയി പ്രഖ്യാപിക്കുന്നതിന് സിനിമാ നയരൂപീകരണത്തിൽ പ്രത്യേക പദ്ധതികൾ ഉൾപ്പെടുത്തണമെന്നും ഹൗസ്‌ഫുൾ സിനിമാ ടാക്കീസ് (ഹൊഫ്‌സിറ്റ) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
നിലവിൽ നാലോളം സിനിമകളുടെ ഷൂട്ടിംഗ് ജില്ലയിൽ നടക്കുന്നുണ്ട്. സിനിമ ഹബ് ആയി പ്രഖ്യാപിച്ചാൽ വയനാടിന്റെ സാമ്പത്തിക മേഖലയിൽ ആശാവഹമായ പുരോഗതി കൈവരിക്കാമെന്നു യോഗം വിലയിരുത്തി. ജില്ലാ ചെയർമാൻ സലാം അധ്യക്ഷത വഹിച്ചു. ട്രഷറർ എസ്. കിഷോർ ചീരാൽ, വൈസ് ചെയർമാൻ വി. വിനോദ് വൈത്തിരി, ജോ. കൺവീനർ ബേബി തദേവൂസ്, രക്ഷാധികാരി സുലോചന രാമകൃഷ്‌ണൻ സംസാരിച്ചു.





Leave a Reply