June 4, 2026

കാട്ടാനക്കലിയിൽ പൊലിഞ്ഞ് ജീവനുകൾ; വയനാട്ടില്‍ മാത്രം ഇതുവരെ കൊല്ലപ്പെട്ടത് 17 പേർ

0
WhatsApp Image 2026-06-04 at 12.40.22 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : കഴിഞ്ഞ പത്ത് ദിവസത്തിനിടെ വയനാട്ടിലും പരിസര പ്രദേശങ്ങളിലുമായി കാട്ടാന ആക്രമണത്തിൽ പെലിഞ്ഞത് മൂന്ന് ജീവനുകൾ. പുത്തുമല സ്വദേശി ജെസി, പാക്കണ പുത്തൂർവയലിൽ നിസാബ് (14), നീ​ഗലിരി ബിതർക്കാട് കൈവെട്ടിയിൽ സുകുമാരൻ (50) എന്നിവരാണ് മരിച്ചത്. വയനാട്ടില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മാത്രം ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത് 17 മനുഷ്യരാണ്. വയനാടുമായി അതിരുപങ്കിടുന്ന തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലും ഇവിടുത്തേതിന് സമാനമായ കാട്ടാന ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.
ഗൂഡല്ലൂർ-ബത്തേരി അന്തർ സംസ്ഥാന പാതയിൽ ചൊവ്വാഴ്ച രാത്രിയിലാണ് സുകുമാരൻ കാട്ടാന ആക്രമിച്ചത്. നീലഗിരി ടൗണിൽ എത്തി സാധനങ്ങൾ വാങ്ങിച്ച് തിരികെ വീട്ടിലേക്ക് പോകുംവഴിയായിരുന്നു ആക്രമണം. നാട്ടുകാർ ബ​ഹളംവച്ചാണ് ആനയെ ഓടിച്ചത്. ​ഗുരുതരമായി പരിക്കേറ്റ സുകുമാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിക്കുന്നത്.

ഭർത്താവുമായി സ്കൂട്ടറിൽ പോകുമ്പോഴാണ് പുത്തുമല സ്വദേശി ജെസിയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയത് മേപ്പാടി കള്ളാടിയിൽ വച്ച് മെയ് 26-ന് ആയിരുന്നു കാട്ടാന ആക്രമണമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ജെസ്സിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റിരുന്നു.

ഇതിന് അടുത്ത ദിവസമാണ് ​ഗൂഡല്ലൂർ അയ്യൻകൊല്ലിക്കടുത്ത് പാക്കണയിൽ പതിനാലുവയസ്സുകാരനായ നിസാബ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാക്കണ ടൗണിൽ മുടിവെട്ടാൻ പോയി ഒരുകിലോമീറ്റർമാത്രം അകലെയുള്ള വീട്ടിലേക്ക്‌ തിരികെവരുന്നതിനിടെ തേയിലത്തോട്ടത്തിന് സമീപംവെച്ചാണ് കുട്ടിയെ കാട്ടാന ആക്രമിക്കുന്നത്.

ജെസിയടക്കം ഈ വര്‍ഷം ഇതുവരെ കൊല്ലപ്പെട്ടത് രണ്ട് പേരാണ്. വയനാട്ടില്‍ കഴിഞ്ഞ മാര്‍ച്ച് നാലിന് വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടില്‍ രജീവ് (37) ആണ് ഈ വര്‍ഷം ആദ്യം കൊല്ലപ്പെട്ടയാള്‍. 2025-ല്‍ രണ്ട് പേരാണ് മേപ്പാടി പഞ്ചായത്ത് പരിധിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഫെബ്രുവരി പതിമൂന്നിന് മേപ്പാടി അട്ടമല എറാട്ടുകുണ്ട് ബാലകൃഷ്ണനും ഏപ്രില്‍ 24ന് മേപ്പാടി എരുമക്കൊല്ലി പൂളക്കുണ്ട് ഊരിലെ അറുമുഖനുമാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്.

കാട്ടാന ആക്രമണത്തിന്റെ ഭീതിയിലാണ് വയനാട്ടിലുള്ളവർ. വന്യമൃ​ഗശല്യ ഹോട്ട്സ്പോട്ടുകൾ നിരവധിയാണ് വയനാട്ടിൽ. കാട്ടാനയുൾപ്പെടെയുള്ള വന്യമൃ​ഗശല്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. ജെസിയുടെ മരണത്തിന് പിന്നാലെ ജീവനും സ്വത്തിനും സംരക്ഷം ആവശ്യപ്പെട്ട് ദേശീയപാതയുൾപ്പെടെ ഉപരോ​ധിച്ചിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *