June 5, 2026

ലോക പരിസ്ഥിതി ദിനാചരണം: ഔഷധ തോട്ടം നിർമ്മിച്ചു

0
IMG_20260605_144202
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ  കോളിയാടി മലങ്കര ഉന്നതിയിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഔഷധ തോട്ടം നിർമ്മിച്ചു.തിപ്പലി, ആ ടലോടകം, കരിങ്കുറിഞ്ഞി, ചിറ്റമൃത്, ചിറ്റരുത്ത,കിരിയാത്ത്, ശർക്കരക്കൊല്ലി, ഇരുവേലി, വയമ്പ്,മരുന്ന് വെറ്റില, കീഴാർ നെല്ലി, രാമച്ചം,കൊടുവേലി,ബ്രഹ്മി,കരി മഞ്ഞൾ, കറ്റാർ വാഴ, തുടങ്ങിയ ഔഷധ ചെടികൾ ആണ് നട്ടു പിടിപ്പിച്ചത്.ഡോ അരുൺ ബേബി ഔഷധ സസ്യങ്ങളുടെ നടീൽ രീതികൾ, ഔഷധ ഗുണങ്ങൾ, ഗൃഹ ഔഷധ രീതികൾ എന്നിവയെ കുറിച്ച് ക്ലാസുകളെടുത്തു. ആശ വർക്കർ  ഉഷ നന്ദി പ്രകാശിപ്പിച്ചു.പകർച്ച വ്യാധി പ്രതിരോധ സിദ്ധ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.ട്രൈബൽ പ്രൊമോട്ടർ അമിത, ട്രൈബൽ യൂണിറ്റ് അംഗം അരുൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *