June 5, 2026

സർക്കാരിനെ അഭിനന്ദിച്ചു

0
IMG_20260605_145911
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ച കേരള സർക്കാരിനെ കൽപ്പറ്റയിൽ ചേർന്ന വയനാട് ജില്ല സീനിയർ സിറ്റിസൺസ് കോൺഗ്രസ് ജില്ലാ ജനറൽ ബോഡി യോഗം അഭിനന്ദിച്ചു.

ജീവിതകാലം മുഴുവൻ സമൂഹത്തിനും തലമുറകൾക്കുമായി അത്യധ്വാനം ചെയ്ത മുതിർന്ന പൗരന്മാരെ സമൂഹവും സർക്കാരും കരുതലോടെ കാണേണ്ടതുണ്ടെന്ന സർക്കാർ നയം ശ്ലാഘനീയമാണെന്ന് ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എ.ഐ.സി.സി അംഗം എൻ ഡി . അപ്പച്ചൻ പറഞ്ഞു.

 

വയോജന വകുപ്പ് പൊതുജനങ്ങളിൽ നിന്നും മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി കരട് നിർദ്ദേശങ്ങൾ ജില്ലാതലത്തിൽ സ്വീകരിക്കണമെന്നും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കേരളം എത്രയും പെട്ടെന്ന് ഭാഗവാക്കായി പൗരന്മാരുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും തൃതല പഞ്ചായത്തുകൾ മുതിർന്ന പൗരന്മാർക്ക് നീക്കിവെക്കുന്ന തുക വെട്ടിക്കുറുക്കുകയും വക മാറ്റി ചെലവാക്കുകയും ചെയ്യുന്ന നടപടികൾ അവസാനിപ്പിക്കണം എന്നും യോഗം ആവശ്യപ്പെട്ടു

 

യോഗത്തിൽ പ്രസിഡണ്ട് കെ. വി. പോക്കർ ഹാജി അധ്യക്ഷത വഹിച്ചു. സി.പി. വർഗീസ്, പി.ടി. ഗോപാലകുറുപ്പ്, വി.വി. നാരായണ വാര്യർ, അബ്രഹാം.ഇ.വി, ജോർജ് മുണ്ടക്കൽ, ശാന്തകുമാരി, രാജീവ്. സി, ആർ. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *