June 5, 2026

ജെൻ സി മോഡലിൽ അവാർഡുദാനവും റീൽസ് സമ്മാനവുമായി പിണങ്ങോട് ഡബ്ലിയു.ഒ.എച്ച്.എസ്.എസ്

0
IMG_20260605_163236
By ന്യൂസ് വയനാട് ബ്യൂറോ

പിണങ്ങോട്: വേദിയിൽ ആരും എഴുന്നേറ്റു നിൽക്കാതെയും ആമുഖ പ്രസംഗങ്ങളില്ലാതെയും, ഓരോരുത്തർക്കും കൃത്യം മൂന്ന് മിനിറ്റ് മാത്രം അനുവദിച്ച് ഒരു മണിക്കൂർ കൊണ്ട് 150 പേർക്ക് അവാർഡ് ദാനം നടത്തി വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ പിണങ്ങോട് മാതൃകയായി. സ്കൂളിൽ ചൊവ്വാഴ്ച സംഘടിപ്പിച്ച ‘സാർത്ഥക 26’ അവാർഡ് ദാന ചടങ്ങാണ് കെട്ടിലും മട്ടിലും വേറിട്ട ജെൻ സി ശൈലിയിൽ ശ്രദ്ധേയമായത്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ 114 വിദ്യാർത്ഥികൾ ഉൾപ്പെടെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നുള്ള 150 കുട്ടികളെയാണ് ചടങ്ങിൽ പുരസ്കാരം നൽകി അനുമോദിച്ചത്. അവാർഡ് വാങ്ങുന്ന ഓരോ വിദ്യാർത്ഥിയുടെയും വീഡിയോ ചിത്രീകരിച്ച് റീൽ കൂടെ സമ്മാനമായി നൽകുമെന്നത് വിശിഷ്ടാതിഥികൾക്കും രക്ഷിതാക്കൾക്കും പോലും സർപ്രൈസ് ആയിരുന്നു. കൃത്യമായ സമയക്രമത്തിലൂടെ ശ്രദ്ധേയമായ ചടങ്ങിൽ സിവിൽ സർവീസ് നേടിയ ഹൃദ്യ എസ്. ബിജു ‘സ്വപ്നങ്ങൾ കാണുക’ എന്ന വിഷയത്തിൽ നടത്തിയ പ്രസംഗം ഏവർക്കും പ്രചോദനമായി. പ്രോഗ്രാം കൺവീനറും ഹയർസെക്കൻഡറി അധ്യാപകനുമായ ജെയ്സൺ ആണ് നൂതനമായ ഈ പരിപാടിയുടെ സൂത്രധാരൻ.

 

വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ സി. വി മുഖ്യതിഥിയായി പങ്കെടുത്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ ഹനീഫ, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാസർ പാലക്കൽ, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നാസർ കാദിരി, ഡബ്ലിയു. എം. ഒ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷാ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമാ മോയി, പ്രിൻസിപ്പൽ ഡോ. അബ്ദുൽ ജലീൽ പി, വൈസ് പ്രിൻസിപ്പൽ അബ്ദുൽസലാം കെ, അധ്യാപക പ്രതിനിധി നിസാർ കമ്പ തുടങ്ങിയവർ സംസാരിച്ചു. അവാർഡ് ദാനത്തിന് ശേഷം ഗാനസന്ധ്യയും അരങ്ങേറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *