June 6, 2026

“സഞ്ജീവനി” ഔഷധസസ്യ ഉദ്യാനത്തിന് തുടക്കമായി

0
WhatsApp Image 2026-06-06 at 7.25.16 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജി വി എച്ച് എസ് എസ് കൽപ്പറ്റ വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും ജില്ലാ ആയുർവേദ ആശുപത്രിയും സംയുക്തമായി ലോക പരിസ്ഥിതി ദിനത്തിൽ “സഞ്ജീവനി” എന്ന പേരിൽ ഔഷധസസ്യ ഉദ്യാനത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പ്രഷീല കെ. പരിപാടി ഉദ്ഘാടനം ചെയ്തു.

ഹരികൃഷ്ണൻ ജി. യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ദേവകൃഷ്ണൻ ഡി. സ്വാഗതവും സംരംഭകത്വ ക്ലബ് കൺവീനർ വിജോഷ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. ആഷിക് ഇ, ഡോ. ബിജുല ബാലകൃഷ്ണൻ, ഡോ. മാനസി നമ്പ്യാർ, ഡോ. അനു ജോസ് നിമിഷ, ഡോ. ലിൻസിമോൾ കെ. എ, കൃഷ്ണപ്രിയ എം പി, സ്നേഹ സുധീർ, സജിത എം എസ്, സുമീന കെ ജെ വോളണ്ടിയർ ലീഡർ കുമാരി നാജിയ നസ്റീൻ തുടങ്ങിയവർ സംസാരിച്ചു. പരിസ്ഥിതി ദിന സെമിനാറും, പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *