പുൽപ്പള്ളിയിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ചു കൊന്നു
പുൽപ്പള്ളി : പാടിച്ചിറയിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ചു കൊന്നു. പാടിച്ചിറ കിഴക്കേഭാഗത്ത് ബിനുവിന്റെ നായയെയാണ് കൊന്നു ഭക്ഷിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. പുലർച്ചെ മൂന്ന് മണിയോടെയാണ് കൂട്ടിൽ കെട്ടിയിട്ടിരുന്ന നായയെ വന്യജീവി ആക്രമിച്ച് കൊലപ്പെടുത്തിയത്. ബഹളം കേട്ട് വീട്ടുകാർ എണീറ്റ് നോക്കുമ്പോൾ വന്യജീവി സ്ഥലം വിട്ടിരുന്നു.





Leave a Reply