June 6, 2026

കോളിയാടി സ്‌കൂളിലെ ഭക്ഷ്യവിഷബാധ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ടി സിദ്ദിഖ്

0
rain (3)
By ന്യൂസ് വയനാട് ബ്യൂറോ

കോഴിക്കോട്: ജില്ലയിലെ കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്‌കൂളിലെ വിദ്യാർത്ഥികളിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് പനി, ചർദ്ദി, വയറിളക്കം തുടങ്ങിയ അസ്വസ്ഥതകൾ കണ്ട വിഷയത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. കോഴിക്കോട് ഈസ്റ്റ്ഹിൽ ഗവ. ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ആവശ്യമായ ശിശുരോഗ വിദഗ്ധരെ ശനിയാഴ്ച രാവിലെ തന്നെ വിന്യസിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഏറ്റവും മികച്ച ചികിത്സയാണ് നൽകി വരുന്നത്. വിഷയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ, ആരോഗ്യ വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്തിയതായും മന്ത്രി പറഞ്ഞു. സ്കൂളിലെ കിണറുകളിൽ നിന്നുള്ള വെള്ളത്തിന്റെ സാമ്പിളുകളും ഭക്ഷണവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നാൽ മാത്രമേ ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്താനാകൂ. ഇത് രണ്ടു ദിവസത്തിനുള്ളിൽ ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞു.

121 കുട്ടികളിലാണ് പ്രശ്‌നങ്ങൾ കണ്ടിട്ടുള്ളത്. ഇതിൽ 73 കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മുൻകരുതലെന്ന നിലയിൽ വരും ദിവസങ്ങളിൽ കൂടുതൽ സ്‌കൂളുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *