June 8, 2026

‘മിതം മതി-സുസ്ഥിതിക്കും സുസ്ഥിരതയ്ക്കും’; ‘മിതം’ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

0
WhatsApp Image 2026-06-08 at 5.51.36 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പ്രകൃതി വിഭവങ്ങളുടെയും ഊര്‍ജ്ജത്തിന്റെയും മിതമായ ഉപയോഗത്തിലൂടെ ആരോഗ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി നടപ്പിലാക്കുന്ന ‘മിതം’ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.

‘മിതം മതി-സുസ്ഥിതിക്കും സുസ്ഥിരതയ്ക്കും’ എന്ന മുദ്രാവാക്യവുമായി ദേശീയ കാലാവസ്ഥാ വ്യതിയാന – മനുഷ്യ ആരോഗ്യ പരിപാടിയുടെ ഭാഗമായാണ് ജില്ലയില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളില്‍ വൈദ്യുതി, ജലം തുടങ്ങിയവയുടെ അമിത ഉപയോഗം കുറയ്ക്കുകയും ആശുപത്രികളെ പൂര്‍ണ്ണമായും പ്രകൃതിസൗഹൃദമാക്കി മാറ്റുകയുമാണ് ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യം. ഊര്‍ജ്ജ സംരക്ഷണത്തിനൊപ്പം ആഹാരത്തിലും ജീവിതശൈലിയിലും ‘മിതത്വം’ പാലിക്കുന്നതിലൂടെ ശരിയായ ആരോഗ്യം നേടിയെടുക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യവും ക്യാമ്പയിനിനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ കെ.ടി.രേഖ, ദേശീയ കാലാവസ്ഥാ വ്യതിയാനവും മനുഷ്യ ആരോഗ്യവും പരിപാടിയുടെ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.കെ.ആര്‍ ദീപ, ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. പി.എസ് സുഷമ ,ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്യ വിജയ കുമാര്‍, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പി.എം ഫസല്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *