June 8, 2026

ബത്തേരിയിൽ വാടകവീട്ടിലെ രഹസ്യ അറയിൽ നിന്ന് വൻ ലഹരിശേഖരം പിടികൂടി; പ്രതിക്കായി തെരച്ചിൽ

0
IMG_20260608_171244
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ലഹരിമാഫിയക്കെതിരെ വയനാട് പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്’ റെയ്ഡിൽ നിരോധിത ലഹരി ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. കുടുംബമായി വാടകക്ക് താമസിക്കുന്ന ബീനാച്ചി ദൊട്ടപ്പൻകുളത്തെ ഒരു വീട്ടിൽ നിന്നാണ് വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്. ഇവിടെ താമസക്കാരനായ പള്ളിക്കണ്ടി സ്വദേശി മൂർഖൻ വീട്ടിൽ ഇസഹാഖ് (48) എന്നയാളുടെ വീടിനുള്ളിലെ അലമാരക്ക് പുറകിൽ പ്രത്യേകം തയാറാക്കിയ രഹസ്യ അറയിൽ ഏഴ് ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ. 12000 പാക്കറ്റ് ഹാൻസും 1800 പാക്കറ്റ് കൂൾ ലിപ്പുമാണ് പോലീസ് റെയ്ഡിൽ പിടിച്ചെടുത്തത്.

 

ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് 07.06.2026 രാത്രിയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കെ എൽ 73 എഫ് 3102 നമ്പർ കാറിൽ നിന്നും ഒരു ചാക്ക് പുകയില ഉൽപ്പന്നം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. മുൻപും സമാനമായ നിരവധി കേസുകളിൽ പ്രതിയായ ഇസ്ഹാഖ് സമീപ പ്രദേശങ്ങളിലെ കുട്ടികളടക്കമുള്ളവർക്ക് ലഹരി വിൽപന നടത്തുന്നയാളാണ്. റെയ്ഡ് വിവരമറിഞ്ഞ് ഒളിവിൽ പോയ ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

 

ബത്തേരി സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ശ്രീകാന്ത് എസ്. നായരുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ജസ്വിൻ ജോയി, ജയപ്രകാശ്, കെ.ശ്രീധു, അനന്തു, എ. എസ്. ഐ ശ്യാംലാൽ, സി.പി.ഒ മാരായ ഗവാൻ, സതീഷ്, ഡാൻസാഫ് ടീം എന്നിവരാണ് ഈ വൻ വേട്ടക്ക് പിന്നിൽ പ്രവർത്തിച്ചത്. ജൂൺ ഒന്ന് മുതൽ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായതോടെ ഇതുവരെ പതിനൊന്ന് കേസുകളാണ് ബത്തേരി പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *