‘വിദ്യാവാഹിനി പദ്ധതി ഇഴയുന്നു’; പട്ടികവർഗ്ഗ വികസന വകുപ്പിന്റെ അനാസ്ഥക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം
മാനന്തവാടി: ഗോത്രവിദ്യാർത്ഥികളെ സ്‌കൂളിലെത്തിക്കുന്ന പട്ടികവർഗ്ഗ വികസനവകുപ്പ് നേതൃത്വം നൽകുന്ന വിദ്യാവാഹിനി പദ്ധതിയുടെ മെല്ലപ്പോക്കിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം. വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കുന്നതിന് വാഹനാനുമതി വകുപ്പ് ഇതുവരെ നൽകാത്തതിനെതിരെയാണ് പ്രതിഷേധം.
തിരുനെല്ലി പഞ്ചായത്തിലുൾപ്പെടെ പലസ്‌കൂളുകകളിലും വാഹനം എത്താതയതോടെ നിരവധി വിദ്യാർഥികളാണ് സ്‌കൂളിലെത്താതത്. ആറാം പ്രവർത്തിദിവസം പൂർത്തിയായിട്ടും വാഹനത്തിനുള്ള അനുമതി പട്ടികവർഗ്ഗ വികസനവകുപ്പ് നൽകിയിട്ടില്ല. മെയ്മാസം അവസാനം തന്നെ പല സ്‌കൂളുകളും ക്വട്ടേഷൻ വിളിച്ചെടുത്ത വാഹനങ്ങളുടെ ലിസ്റ്റും മറ്റ് രേഖകളുമായി പട്ടികവർഗ്ഗ വികസന വകുപ്പിന് നൽകിയിരുന്നു. എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും ഇതിൽ നടപടിയാവാത്തതിനാലാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ മാനന്തവാടി പട്ടികവർഗ്ഗ വികസനവകുപ്പ് ഓഫീസിൽ പ്രതിഷേധവുമായി എത്തിയത്.
പ്രതിഷേധത്തെ തുടർന്ന് അസി.ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസർ ജയൻ നാലുപുരക്കലുമായി ഡിവൈഎഫ്‌ഐ നേതാക്കൾ ചർച്ച നടത്തുകയും രണ്ട് ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.
ചർച്ചയ്ക്ക് ജില്ലാ പ്രസിഡന്റ് കെ ആർ ജിതിൻ, വി ബി ബബീഷ്, അഖിൽ കെ, എ കെ റൈഷാദ്, ഹരീഷ് എരുമത്തെരുവ്, എൽദോ, സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply