June 8, 2026

പാലിയേറ്റീവ് ഹോം കെയർ ആരംഭവും വാഹനത്തിന്റെ ഫ്ലാഗ് ഓഫും നിർവഹിച്ചു

0
WhatsApp Image 2026-06-08 at 8.57.02 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരഭിച്ച പൂക്കോയ തങ്ങൾ ഹോസ്പീസ് (PTH) പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനവും മർഹൂം പാലക്കുന്ന് യൂസഫ് ഹാജിയുടെ നാമധേയത്തിൽ അദ്ദേഹത്തിൻ്റെ മകൻ അസ്താഖ് പാലകുന്ന് സംഭാവനയായി നൽകിയ വാഹനത്തിൻ്റെ ഫ്ലാഗോഫും കൃഷി മന്ത്രി ടി സിദ്ദിഖ് നിർവ്വഹിച്ചു. ചടങ്ങിൽ കൽപ്പറ്റ മണ്ഡലം ചെയർമാൻ സലീം മേമന അദ്ധ്യക്ഷധ വഹിച്ചു.

മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ, ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.കെ അഹ്മദ് ഹാജി, ട്രഷറർ പി കെ അബൂബക്കർ, ജില്ലാ പഞ്ചായത്ത് വൈപ്രസിഡന്റ് ടി ഹംസ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, മുസ്ലിം ലീഗ് ജില്ലാ മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ, കൽപ്പറ്റ മുൻസിപ്പൽ ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് പ്രസിഡൻ്റുമാർ, സ്റ്റാൻ്റിംഗ്‌ കമ്മറ്റി അംഗങ്ങൾ, യുത്ത് ലീഗ് ഭാരവാഹികൾ, വനിതാ ലീഗ് ഭാരവാഹികൾ അടക്കമുള്ള പോഷക സംഘടനാ ഭാരവാഹികൾ, വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന പി ടി എച്ച് കോഡിനേറ്റർ ഡോക്ടർ എം എ അമീറലി സ്വഗതവും മണ്ഡലം കോഡിനേറ്റർ കെ ടി കുഞ്ഞബ്ദുളള നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *