June 11, 2026

വീഴ്ചകൾ കണ്ടെത്തിയ 34 സ്ഥാപനങ്ങൾക്ക് പിഴ; മിഷൻ ക്ലീൻ കേരള പുരോഗമിക്കുന്നു

0
WhatsApp Image 2026-06-11 at 12.49.16 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലയിൽ ആരോഗ്യ മന്ത്രിയുടെയും ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെയും നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മിഷൻ ക്ലീൻ കേരള പുരോഗമിക്കുന്നു. ജില്ലയിൽ ഷി​ഗെല്ല റിപ്പോർട്ട്‌ ചെയ്തതിന്റെ അടിസ്ഥാനത്തിൽ പ്രതിരോധം തീർക്കുവാനും, ഹോട്ടൽ, കൂൾബാർ, റസ്റ്റോറൻറ്,ജ്യൂസ് സ്റ്റാൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള രോഗവ്യാപന സാധ്യത തടയുവാനും ഉദ്ദേശിച്ചാണ് ഈ പരിശോധനകൾ നടത്തുന്നത്.

മെയ്‌ മാസം 28 മുതൽ ഇന്ന് വരെ 257 പരിശോധനകൾ നടന്നു. ചെറിയ ന്യൂനതകൾ കണ്ടെത്തിയ 08 സ്ഥാപനങ്ങൾക്ക് റെക്റ്റിഫിക്കേഷൻ നോട്ടീസ് നൽകി. വീഴ്ചകൾ കണ്ടെത്തിയ 34 സ്ഥാപനങ്ങൾക്ക് പിഴയീടാക്കുന്നതിനായി നോട്ടീസ് നൽകി. 37 സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ച് ലാബിൽ പരിശോധനയ്ക്കായി അയച്ചു.

ഫുഡ്‌ സേഫ്റ്റി നിയന്ത്രണങ്ങൾ, സർക്കാർ ഉത്തരവിൽ പരാമർശിച്ച ഷവർമ മാനദണ്ഡങ്ങൾ എന്നിവ പാലിച്ചു നടത്തിവന്നിരുന്ന 07 സ്ഥാപനങ്ങളിലെ ഷവർമ നിർമാണം, വിൽപ്പന എന്നിവ ഉടൻ നിർത്തിവെക്കുവാൻ Designated Officer കൂടി ആയ വയനാട് അസിസ്റ്റന്റ് കമ്മീഷണർ ഉത്തരവ് നൽകി.

ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ സുരക്ഷ നിർദേശങ്ങൾ :

1. തിളപ്പിച്ച് അറിച്ച വെള്ളം മാത്രം കുടിക്കുക,
2. സാലഡുകൾ, മസാല chutney,കൃത്യമായ് പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കൾ , മയോണൈസ്, എന്നിവ നിർമ്മിക്കുമ്പോൾ കർശനമായി വ്യക്തി ശുചിത്വം, ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കുക.
3. ജീവനക്കാർക്ക് ഏതെങ്കിലും വിധത്തിലുള്ള രോഗലക്ഷണങ്ങൾ കൃത്യമായി ആശുപത്രിയിൽ ചികിത്സ തേടുകയും അസുഖം ഭേദം ആകുന്നു വരെ സ്ഥാപനത്തിൽ നിന്നും അകന്നു നിൽക്കുക.
4. ജീവനക്കാർ ഭക്ഷണം കഴിക്കുന്നതിനു മുൻപും, ശൗചാലയം ഉപയോഗിക്കുന്നതിനു ശേഷവും കൃത്യമായി കൈകൾ കഴുകുക.
5. ഹോട്ടൽ / ഭക്ഷ്യ നിർമാണ സ്ഥാപനങ്ങളിലെയും ശൗചാലയങ്ങൾ കൃത്യമായി ശുചീകരിക്കുന്നു എന്ന് ഉറപ്പുവരുത്തുക
6. കുടിവെള്ള സ്രോതസ്സുകളായ ആയ കിണറുകളും, വാട്ടർ ടാങ്കുകളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുന്നതിനും ക്ലോറിനേറ്റ് ചെയ്യുന്നതിനുമായ നടപടികൾ സ്വീകരിക്കുക.
7. സ്ഥാപനത്തിന്റെ കുടിവെള്ളം പരിശോധിച്ച് ബാക്റ്ററിയയുടെ സാന്നിധ്യം ഉണ്ടായാൽ അടിയന്തിരമായി പ്രസ്തുത കുടിവെള്ളത്തിന്റെ ഉപയോഗം നിർത്തി, ശുദ്ധീകരിച്ചു ഗുണനിലവാരം ഉറപ്പാക്കിയ വെള്ളം മാത്രം ഉപയോഗിച്ച് പാചകം ചെയ്യുന്നു എന്ന് ഉറപ്പാക്കുക.
8. ഹോട്ടലുകൾ / ഹോസ്റ്റലുകൾ / സ്കൂൾ ബോർഡിങ്ങുകൾ എന്നിവിടങ്ങളിൽ തിളപ്പിച്ച വെള്ളത്തിലേക്കു പൈപ്പ് വെള്ളം ഒഴിച്ച് തണുപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *