എടവക പാണ്ടിക്കടവിൽ തെരുവുനായ ശല്യം രൂക്ഷം; അഞ്ചുവയസുകാരന് കടിയേറ്റു
എടവക: പഞ്ചായത്തിലെ പാണ്ടിക്കടവിൽ തെരുവുനായ ശല്യം രൂക്ഷം. തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുവയസുകാരന് പരിക്കേറ്റു. ആയങ്കി ഫെെസലിന്റെ മകൻ സബാബിനാണ് കടിയേറ്റത്. ഇന്നലെ വെെകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
കുട്ടിയുടെ നേരെ പാഞ്ഞടുത്ത നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഇത് കണ്ട നാട്ടുകാർ ബഹളം വച്ച് ഓടികൂടിയതിനാലാണ് വൻദുരന്തം ഒഴിവാക്കി കുട്ടിയെ രക്ഷിക്കാനായത്. കുട്ടിയുടെ കെെക്കും കാലിനും ആക്രമണത്തിൽ പരിക്കേറ്റു.
തെരുവുനായ ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ഭയത്തോടെയാണ് പുറത്തിറങ്ങുന്നത്. കുട്ടികൾ, മദ്രസവിദ്യാർത്ഥികൾ, കാൽനടക്കാർ ഉൾപ്പെടെയുള്ളവർക്ക് റോഡിലൂടെ നടന്ന് പോകുന്നത് പോലും തെരുവുനായ്ക്കളെ ഭയന്നാണ്. കൂട്ടമായെത്തുന്ന നായ്ക്കൾ ബെെക്ക് യാത്രികരെ ഉൾപ്പെടെയുള്ളവരെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിക്കുന്നതും ഇവിടെ പതിവ് കാഴ്ചയാണ്. തെരുവുനായ ശല്യത്തിന് ഉടനടി പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





Leave a Reply