June 11, 2026

കെ.പി.എസ്.ടി.എ വയനാട് റവന്യൂ ജില്ലാ മെമ്പർഷിപ്പ് ദിനാചരണം നടത്തി

0
IMG_20260611_153415
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: 2026-27 അധ്യയന വർഷത്തെ കെ.പി.എസ്.ടി.എ വയനാട് റവന്യൂ ജില്ലാ മെമ്പർഷിപ്പ് ദിനാചരണം ഏച്ചോം സർവ്വോദയ ഹയർ സെക്കൻ്ററി സ്കൂളിൽ വച്ചു നടത്തി. സർവ്വോദയ സ്കൂളിലെ രാജേഷ് അഞ്ചിലൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.എസ്. ഗിരീഷ്കുമാറിൽ നിന്നും മെമ്പർഷിപ്പ് ഏറ്റുവാങ്ങി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഷാജു ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ പനമരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ബെന്നി അരിഞ്ചേർമല മുഖ്യപ്രഭാഷണം നടത്തി. ബിജു മാത്യു, ടി.എം. അനൂപ്, സി.കെ. സേതു, എം. പ്രദീപ്കുമാർ, ടി. അക്ബർ അലി, വിജിൽ ടി. ബേബി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *