June 11, 2026

ബത്തേരിയിൽ 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

0
IMG_20260611_174850
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: വയനാട് ഇന്റലിജിൻസ് ബ്യൂറോ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിജയകുമാർ കെ. വി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വ്യാജചാരായം വാറ്റാൻ സൂക്ഷിച്ച വാഷും വാറ്റുപകരണങ്ങളും പിടികൂടി. സുൽത്താൻ ബത്തേരി താലൂക്കിൽ നൂൽപ്പുഴ വില്ലേജിൽ നൂൽപ്പുഴ പാലത്തിൽ നിന്നും 100 മീറ്റർ മാറി പുഴയരികിലെ ഈറ്റക്കാടിന് ഇടയിൽ വെച്ചാണ് നിയമവിരുദ്ധമായി ചാരായം വാറ്റുന്നതിന് പാകപ്പെടുത്തിയ 200 ലിറ്റർ വാഷും ചാരായം വാറ്റുന്ന വാറ്റുപകരണങ്ങളും കണ്ടെടുത്തത്. പൊതുസ്ഥലം ആയതിനാൽ ഇതിന്റെ ഉടമസ്ഥനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രതിസ്ഥാനത്ത് ആരെയും ചേർക്കാതെ ഒരു അബ്കാരി കേസ് എടുത്തിട്ടുള്ളതും പ്രതിയെക്കുറിച്ച് അന്വേഷിക്കുന്നതുമാണ്. എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ അനീഷ് എ. എസ് (ഐ ബി), സുരേന്ദ്രൻ എം. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ധ്വന്യന്ത് കെ. ആർ, അനിൽ എ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അൻവർ സാദത്ത് എൻ. എം എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *