കുട്ടികൾക്കായി കഥാരചന മത്സരം സംഘടിപ്പിച്ചു
മുട്ടിൽ: അമ്പുകുത്തി വായനശാലയും അമ്പുകുത്തി ക്രിക്കറ്റ് ക്ലബ്ബും സംയുക്തമായി കുട്ടികൾക്കായുള്ള കഥാരചന മത്സരം സംഘടിപ്പിച്ചു. എഴുത്തുകാരി അനീഷ കെ.പി. മുഖ്യാതിഥിയായി. വായന മനസ്സിന് വ്യായാമം ആണെന്നും, പുസ്തകങ്ങൾ വെറുതെയല്ല അവ അറിവിന്റെയും ഭാവനയുടെയും ലോകത്തേക്ക് നമ്മെ കൊണ്ടുപോകുന്ന മാധ്യമങ്ങളാണെന്നും, ഡിജിറ്റൽ യുഗത്തിൽ ഫോൺ സ്ക്രീനുകളിൽ മാത്രം നോക്കിയിരിക്കാതെ, അക്ഷരങ്ങളുടെ മനോഹാരിതയും അറിവും സ്വന്തമാക്കാൻ വായന സഹായിക്കുന്നു. വായനയിലൂടെ ഭാഷ മനോഹരമാകുകയും ആത്മവിശ്വാസം വർദ്ധിക്കുകയും ചെയുന്നുവെന്നും അവർ പ്രസംഗത്തിൽ പറഞ്ഞു.
വിജീഷ്. ജി.എസ്, രാഹുൽ അരവിന്ദ്, ജിതിൻ ദാസ്, ശ്യാം ദാസ്. കെ, ദീപു.ആർ, അമൃത വിജീഷ്, അയ്യൂബ് മാഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.





Leave a Reply