ഗോത്ര വിദ്യാർഥികൾക്ക് യോഗ പരിശീലനം സംഘടിപ്പിച്ചു
നൂൽപ്പുഴ : വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കല്ലൂർ രാജീവ് ഗാന്ധി മോഡൽ ട്രൈബൽ റസിഡൻഷ്യൽ സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു.’ആരോഗ്യകരമായ വാർദ്ധക്യത്തിനായുള്ള യോഗ’ എന്നതാണ് ഈ വർഷത്തെ പ്രമേയം. പരിപാടി മാനേജർ സുരേഷ് ഉദ്ഘാടനം ചെയ്തു.
ഡോ അരുൺ ബേബി യോഗ ദിന സന്ദേശം നൽകി. സുൽത്താൻ ബത്തേരി താലൂക്ക് ആയുർവേദ ഹോസ്പിറ്റലിലെ യോഗ ഡെമോൺസ്റ്റേറ്റർ ഡോ: ആശ മാത്യു യോഗ പരിശീലനത്തിന് നേതൃത്വം നൽകി. ആഷ്ലി ടീച്ചർ സ്വാഗതം പറഞ്ഞു. നിഷാന്ത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
യോഗ പ്രശ്നോത്തരിയും, മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ് അംഗം അരുൺ ജോസ്, ശ്രീജ തുടങ്ങിയവർ പങ്കെടുത്തു





Leave a Reply