June 27, 2026

താമരശ്ശേരിയിൽ നിന്ന് കാണാതായ മൂന്ന് കുട്ടികളെ വയനാട്ടിൽ നിന്ന്  കണ്ടെത്തി

0
IMG_20260627_090719
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ നിന്നും കാണാതായ മൂന്ന് വിദ്യാർത്ഥികളെയും സുരക്ഷിതരായി കണ്ടെത്തി. വടുവൻചാൽ ടൗണിന് സമീപത്തുനിന്നാണ് കുട്ടികളെ കണ്ടെത്തിയത്. വനംവകുപ്പും പൊലീസും സംയുക്തമായി നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിലാണ് ഇന്നലെരാത്രി 11.30 ഓടെ രണ്ട് കുട്ടികളെക്കൂടി കണ്ടെത്താനായത്.

നേരത്തെ തന്നെ സംഘത്തിലുണ്ടായിരുന്ന ഒരു കുട്ടിയെ പൊലീസ് കണ്ടെത്തിയിരുന്നു. വടുവൻചാലിന് സമീപത്തുനിന്ന് കണ്ടെത്തിയ മറ്റ് രണ്ട് കുട്ടികളെയും നിലവിൽ മേപ്പാടി പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്ന് വിദ്യാർത്ഥികളെയും ഉടൻ തന്നെ താമരശ്ശേരി പൊലീസിന് കൈമാറുമെന്നാണ് വിവരം.
കുട്ടികൾ എങ്ങനെയാണ് വയനാട്ടിൽ എത്തിയത് എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കുട്ടികളെ സുരക്ഷിതമായി കണ്ടെത്താനായതിന്റെ ആശ്വാസത്തിലാണ് കുടുംബവും നാട്ടുകാരും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *