July 1, 2026

വനമഹോത്സവം വയനാട് ജില്ലാതല ഉദ്ഘാടനം മാനന്തവാടി ഗവൺമെന്റ് കോളേജിൽ നടന്നു

0
IMG_20260701_185827
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വനമഹോത്സവം 2026 വയനാട് ജില്ലാതല ഉദ്ഘാടനം മാനന്തവാടി ഗവൺമെന്റ് കോളേജ് പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവ്വഹിച്ചു. മനുഷ്യന്റെ ഇടപെടലിലൂടെ വയനാട്ടിൽ വന്നിട്ടുള്ള വനശോഷണവും നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ജൈവവൈവിധ്യവും മനുഷ്യന്റെയും മറ്റ് ഇതര ജീവജാലങ്ങളുടെയും നിലനിൽപ്പിനെ തന്നെ തകിടം മറിക്കുന്ന സ്ഥിതിയിൽ എത്തിനിൽക്കുകയാണെന്നും, ഇതിനെതിരെ രംഗത്തിറങ്ങാൻ വിദ്യാർത്ഥികളും പൊതുസമൂഹവും ഒന്നിച്ചിറങ്ങണമെന്നും ഉദ്ഘാടന പ്രസംഗത്തിലും ആശംസകളിലും എല്ലാവരും ഊന്നിപ്പറഞ്ഞു.

 

പൊതുസമ്മേളനത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ അധ്യക്ഷത വഹിച്ചു. വയനാട് സോഷ്യൽ ഫോറസ്ട്രി എ.സി.എഫ്. നജ്മൽ അമീൻ എം.എൻ. സ്വാഗതം ആശംസിച്ചു. ഡി.എഫ്.ഒ. അജിത്ത് രാമൻ, എടവക സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർ വിനോദ് തോട്ടത്തിൽ, പ്രിൻസിപ്പാൾ സിനു മോൾ, സോഷ്യൽ ഫോറസ്ട്രി ചെയർമാന്മാരായ ടി.സി. ജോസഫ്, മനോജ് കുമാർ, പ്രൊഫസർ ഡെന്നീസ് ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് സുവോളജി പ്രൊഫസർ ഡോ. സനു വി.എസ്. ക്ലാസ് നയിക്കുകയും, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.പി. സജീവ് നന്ദി പറയുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *