July 1, 2026

ക്ഷയരോഗ മുക്ത പുരസ്കാര നേട്ടത്തിൽ തരിയോട് ഗ്രാമപഞ്ചായത്ത്

0
WhatsApp Image 2026-07-01 at 7.50.24 PM
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: ക്ഷയരോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കിയ തരിയോട് ഗ്രാമപഞ്ചായത്തിന് ക്ഷയരോഗ മുക്ത പുരസ്കാരം ലഭിച്ചു. ക്ഷയരോഗ മുക്ത ഭാരതം പരിപാടിയുടെ ഭാഗമായി മുട്ടിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്തിനു വേണ്ടി പ്രസിഡണ്ട് സൂസി ബാബു, വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി വട്ടത്തറ, മെഡിക്കൽ ഓഫീസർ ഡോ ദിവ്യകല എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

തരിയോട് ഗ്രാമപഞ്ചായത്തും തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള ആരോഗ്യവകുപ്പ് ജീവനക്കാരും ആശാവർക്കർമാർ ഉൾപ്പെടെയുള്ളവർ, ജനങ്ങളുടെ സഹകരണത്തോടെ നടത്തിയ കൃത്യമായ പ്രവർത്തനങ്ങൾ പുരസ്കാര നേട്ടത്തിന് കാരണമായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *