July 1, 2026

സംയുക്ത ചുമട്ട്തൊഴിലാളി യൂണിയൻ കൽപ്പറ്റ മുനിസിപ്പൽ കൺവെൻഷൻ സംഘടിപ്പിച്ചു

0
WhatsApp Image 2026-07-01 at 8.15.20 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംയുക്ത ചുമട്ട് തൊഴിലാളി യൂണിയൻ കൽപ്പറ്റ മുനിസിപ്പൽ കൺവെൻഷൻ എസ്ടിയു( STU) ജില്ലാ സെക്രട്ടറി സി.മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. എച്ച് എംഎസ്(HMS) ജില്ലാ സെക്രട്ടറി യു.എ.ഖാദർ അധ്യക്ഷത വഹിച്ചു. ജോലിയിൽ നിന്നും കാലവധി പൂർത്തിയാക്കി പിരിഞ്ഞു പോകുന്ന സൈത് ഒടുവിൽ, ടി. പി ബാലകൃഷ്ണൻ, എ.എം. ഹംസ എന്നീ തൊഴിലാളികൾക്ക് യാത്രയപ്പ് നൽകി.

യോഗത്തിൽ ഐഎൻടിയുസി (INTUC) ജില്ലാ പ്രസിഡന്റ് പി.പി. ആലി, സിഐടിയു (ClTU) ഏരിയ സെക്രട്ടറി പി.കെ.അബു, എഐടിയു സി (AITUC) നേതാവ് ടി. മണി, കെ. അബൂബക്കർ, എം.കെ അഷറഫ്, എം. കോയ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *