‘കരാറുകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം’; ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ താലൂക്ക് സമ്മേളനം സംഘടിപ്പിച്ചു
ബത്തേരി: ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സുൽത്താൻബത്തേരി താലൂക്ക് സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം ഐസി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കരാറുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാക്കണമെന്നും, ടാറിന്റെ അധിക വില അനുവദിച്ചു തരണമെന്നും, 10 ലക്ഷം രൂപ വരെയുള്ള കരാർ പ്രവർത്തികൾ ഈ ടെണ്ടറിൽ നിന്ന് ഒഴിവാക്കണമെന്നും, എസ്റ്റിമേറ്റ് റേറ്റ് കാലാനുസൃതമായി പരിഷ്കരിക്കണമെന്നും, കരാർ പ്രവർത്തികൾക്കാവശ്യമായ മെറ്റീരിയൽസിന്റെ ലഭ്യത ഉറപ്പുവരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ടിവി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സുൽത്താൻ ബത്തേരി നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ, എകെജി ജില്ലാ പ്രസിഡന്റ് എം.പി സണ്ണി, ജില്ലാ സെക്രട്ടറി പി കെ അയ്യൂബ്, ജില്ലാ ട്രഷറർ വിജയ് ഷാജി, എം എസ് ദിലീപ്, ഉമ്മർ ഹാജി, പ്രസാദ് മാസ്റ്റർ, സണ്ണി വിളക്കുന്നേൽ ജോർജ് എന്നിവർ സംസാരിച്ചു





Leave a Reply