July 4, 2026

മുന്നറിയിപ്പില്ലാതെ പൊതുശൗചാലയങ്ങൾ അടച്ചുപൂട്ടിയ നടപടി; കൽപ്പറ്റ നഗരസഭാ സെക്രട്ടറി ഉപരോധിച്ച് യൂത്ത് കോൺഗ്രസ്

0
WhatsApp Image 2026-07-04 at 7.41.22 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ന​ഗരത്തിലെ പൊതുശൗചാലയങ്ങൾ അടച്ചുപൂട്ടിയ നടപടിയിൽ പ്രതിഷേധിച്ച് നഗരസഭാ സെക്രട്ടറി ഉപരോധിച്ച് യൂത്ത് കോൺഗ്രസ്. മാസങ്ങളായി കൽപ്പറ്റ നഗരത്തിലെ പഴയ ബസ് സ്റ്റാന്റിലെ പൊതുശൗചാലയവും കൽപ്പറ്റ പിഡബ്ല്യുഡി റോഡിലുള്ള ശൗചാലയവും യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടിയിരുന്നു. ഇതേ തുടർന്ന് നഗരത്തിലെത്തുന്ന യാത്രക്കാർ, ‍വിദ്യാർത്ഥികൾ, സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.

ഈ പ്രശ്നത്തിന് കൽപ്പറ്റ ന​ഗരസഭയുടെ ഭാ​ഗത്തുനിന്നും യാതൊരുവിധ നടപടികളും കൈക്കൊള്ളാത്ത സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ നഗരസഭാ സെക്രട്ടറി ഉപരോധിച്ചത്.

പ്രശ്നം അടിയന്തരമായി പരിഹരിക്കാമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. ഉപരോധസമരം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കൊന്നാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഫെബിൻ അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാഫി പുല്പാറ, അർജുൻ ദാസ്, ഷബീർ ഇ, രഞ്ജിത്ത് ബേബി, അഫിൻ ദേവസ്യ, ഷൈജു കെ ബി, ഷമീർ എമിലി, ഫാത്തിമ സുഹറ, ജോബി പാറക്കാടൻ, വിഷ്ണു എം ആർ എന്നിവർ നേതൃത്വം നൽകി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *