August 20, 2026

വെള്ളമുണ്ടയിൽ വനിതാ ഫിറ്റ്നസ് സെന്റർ പ്രവർത്തനം ആരംഭിച്ചു

0
IMG_20260820_133021
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള വെള്ളമുണ്ട ഫാമിലി ഹെൽത്ത് സെന്ററിൽ വനിതകൾക്കായുള്ള ഫിറ്റ്നസ് സെന്റർ പ്രവർത്തനം ആരംഭിച്ചു. ഫിറ്റ്നസ് സെന്ററിന്റെ പ്രവർത്തന ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമർ ലൈല നിർവഹിച്ചു. വൈസ് പ്രസിഡന്റ് ലതിക എം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ സലാം പി കെ, ആത്തിക്കാബായി, മെഡിക്കൽ ഓഫീസർ ഡോ. സഗീർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റംല മുഹമ്മദ്, ബുഷറ കോമ്പി, സുമയ്യ, എച്ച് ഐ അബ്ദുൽ ഗഫൂർ, സുധീ രാധാകൃഷ്ണൻ, ഷഹനാസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *