നാല്പതോളം കുടുംബങ്ങൾക്ക് ആശ്വാസമായി ആർ.എസ്.പി; കർപ്പൂരക്കാട്ടെ റോഡ് പ്രശ്നത്തിൽ ഇടപെടും
മേപ്പാടി: പതിറ്റാണ്ടുകളായി കാട്ടുപാത പൊട്ടിപ്പൊളിഞ്ഞ് യാത്രാദുരിതം അനുഭവിക്കുന്ന കാപ്പംകൊല്ലി മേഖലയിലെ കർപ്പൂരക്കാട് ഗ്രാമത്തിലെ നാൽപതോളം കുടുംബങ്ങൾക്ക് സഹായഹസ്തവുമായി ആർ.എസ്.പി ജില്ലാ കമ്മിറ്റി. രോഗികളും ഭിന്നശേഷിക്കാരും ഉൾപ്പെടെ നൂറോളം പേർ അധിവസിക്കുന്ന ഈ പ്രദേശത്തെ ഏക പൊതുവഴി നന്നാക്കിയെടുക്കുന്നതിനായി വനം വകുപ്പിന്റെയും മേപ്പാടി പഞ്ചായത്തിന്റെയും അനുമതി ലഭിക്കാൻ ജനങ്ങൾ ഏറെക്കാലമായി അധികൃതരെ സമീപിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് വനവകുപ്പിൽ സമ്മർദ്ദം ചെലുത്തി പാത നിർമ്മാണത്തിന് അനുമതി നേടിയെടുക്കാൻ ആർ.എസ്.പി മുന്നിട്ടിറങ്ങുന്നത്.
ഇതിന്റെ ഭാഗമായി ആർ.എസ്.പി വയനാട് ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പന്റെ നേതൃത്വത്തിൽ കാപ്പംകൊല്ലിയിൽ യോഗം ചേർന്നു. കൽപ്പറ്റ മണ്ഡലം സെക്രട്ടറി കുഞ്ഞുമുഹമ്മദ് കൈതപ്പള്ളി (RV), ജില്ലാ കമ്മിറ്റി അംഗം മനു, അസീസ് മാനന്തവാടി, മുഹമ്മദ് ഹനീഫ, പ്രസാദ് കൽപ്പറ്റ, ജേക്കബ് കള്ളാടി, നിഷാൽ കള്ളാടി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.





Leave a Reply