പഴശ്ശിരാജാ കോളേജും എവിയാട്രിക്സ് അക്കാദമിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു
പുൽപ്പള്ളി: പുൽപ്പള്ളി പഴശ്ശിരാജാ കോളേജ് ട്രാവൽ ആൻഡ് ടൂറിസം വിഭാഗവും എവിയാട്രിക്സ് അക്കാദമിയും തമ്മിൽ ധാരണാപത്രം (എം ഒ യു) ഒപ്പുവെച്ചു. ടൂറിസം മേഖലയിലെ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനവും തൊഴിൽനൈപുണ്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. എവിയാട്രിക്സ് അക്കാദമിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. ദിലീപ് എം.ആർ. വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ടൂറിസം വ്യവസായ മേഖലയിലെ തൊഴിൽസാധ്യതകൾക്ക് ആവശ്യമായ പ്രായോഗിക അറിവും നൈപുണ്യവും വിദ്യാർഥികളിൽ വളർത്തിയെടുക്കുന്നതിന് ഇത്തരം അക്കാദമിക്–വ്യവസായ സഹകരണങ്ങൾ സഹായകരമാകുമെന്നും പഠനത്തോടൊപ്പം വ്യവസായ മേഖലയിലെ പ്രവർത്തനപരിചയം നേടാനും ഇത്തരം പരിശീലനങ്ങളിലൂടെ വിദ്യാർഥികൾക്ക് അവസരം ലഭിക്കുമെന്നും അധികൃതർ പറഞ്ഞു.
ചടങ്ങിൽ ട്രാവൽ ആൻഡ് ടൂറിസം വിഭാഗം മേധാവി ഷെൽജി മാത്യു സ്വാഗതം ആശംസിച്ചു. കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗവും അസിസ്റ്റന്റ് പ്രൊഫസറുമായ സനൂപ് കുമാർ പി.വി. ആശംസകൾ നേർന്നു സംസാരിച്ചു. ട്രാവൽ ആൻഡ് ടൂറിസം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദിവ്യ ദാസ് നന്ദി പറഞ്ഞു. അസിസ്റ്റന്റ് പ്രൊഫസർമാരായ അനു ടി.പി., ജെസ്ന തങ്കച്ചൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.





Leave a Reply