മാനന്തവാടി താലൂക്ക് എൻ എസ് എസ് യൂണിയനിൽ പതാക ദിനാചരണം സംഘടിപ്പിച്ചു
മാനന്തവാടി: നായർ സർവീസ് സൊസൈറ്റിയുടെ പതാക ദിനം മാനന്തവാടി എൻ എസ് എസ് യൂണിയനിൽ സമൂചിതമായി ആചരിച്ചു. യൂണിയൻ പ്രസിഡന്റ് ഡോ. പി. നാരായണൻ നായർ പതാക ഉയർത്തുകയും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. വിവിധ കരയോഗങ്ങളിൽ നിന്നായി 45-ഓളം അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് നടന്ന യോഗത്തിൽ താലൂക്ക് യൂണിയനിൽ സംഘടനാ പ്രവർത്തനം സജീവമാക്കുന്നതിനുള്ള ചർച്ചകൾ നടന്നു. യൂണിയൻ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് വൈസ് പ്രസിഡന്റ് എം.പി. ബാലകുമാർ സ്വാഗതം ആശംസിച്ചു. എൻ.വി. ദാമോദരൻ നായർ, ഇ. രമണി ടീച്ചർ, യൂണിയൻ സെക്രട്ടറി പി.വി. ശ്യാംഘോഷ് തുടങ്ങിയവർ സംസാരിച്ചു.




Leave a Reply