November 4, 2026

മംഗലശ്ശേരി സ്കൂളിൽ ലെറ്റ്സ് ലൈഫ് അബാക്കസ് പരിശീലനം ആരംഭിച്ചു

0
WhatsApp Image 2026-11-04 at 8.21.30 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: കുട്ടികളുടെ ഗണിതപഠന മികവിനൊപ്പം ഏകാഗ്രത, ഓർമശക്തി, ആത്മവിശ്വാസം,ആശയവിനിമയശേഷി തുടങ്ങിയ ജീവിത നൈപുണ്യങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മംഗലശ്ശേരി ഗവ.എൽ.പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ലെറ്റ്സ് ലൈഫ് സ്കിൽ ഇന്റഗ്രേറ്റഡ് അബാക്കസ് പരിശീലന പരിപാടി ആരംഭിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈജി ഷിബു ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ കെ.കെ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ലെറ്റ്സ് ലൈഫ് അബാക്കസ് ഫൗണ്ടർ അഡ്വ.ജുനൈദ് കൈപ്പാണി പദ്ധതി വിശദീകരിക്കുകയും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. പ്രധാനാധ്യാപിക എ.എ. ലൗലി. ലെറ്റ്സ് ലൈഫ് പരിശീലക വി പി അർഷ, മുർഷാദ് വി.എൻ,ചന്തു എം.കെ, സൗമ്യ ടീ.എൻ തുടങ്ങിയവർ പ്രസംഗിച്ചു.

ലെറ്റ്സ് ലൈഫ് സ്കിൽ ഇൻ്റഗ്രേറ്റഡ് അബാക്കസ് പരിശീലനത്തിലൂടെ കുട്ടികളുടെ ബൗദ്ധികശേഷിയും പഠനമികവും മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ച് രക്ഷിതാക്കൾക്ക് ഓറിയൻ്റേഷൻ ക്ലാസ് നടത്തി.

ഗണിതപഠനത്തെ രസകരമാക്കുന്നതിനൊപ്പം കുട്ടികളുടെ വ്യക്തിത്വവികസനത്തിനും ജീവിതനൈപുണ്യങ്ങൾക്കും പ്രാധാന്യം നൽകുന്നതാണ് ലൈഫ് സ്കിൽ ഇന്റഗ്രേറ്റഡ് അബാക്കസ് പരിശീലനരീതി. കുട്ടികളുടെ സമഗ്ര വ്യക്തിത്വവികസനം ഉറപ്പുവരുത്തുന്ന ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (എൽ. ഐ. എസ്. ആർ) വികസിപ്പിച്ച ലൈഫ് സ്കിൽ ഇന്റഗ്രേറ്റഡ് അബാക്കസ് പരിശീലന പരിപാടി ഇതിനകം ശ്രദ്ധേയമാണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *