ദേശീയപാതയിൽ വാഹനാപകടം; ബൈക്ക് യാത്രികന് പരിക്ക്
ബത്തേരി: ബത്തേരി കല്ലൂരിൽ ദേശീയപാത 766-ൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി മുഹമ്മദ് ഷാദുൽ (27) നാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അപകടം. മുത്തങ്ങ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിർദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മുഹമ്മദ് ഷാദുലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി




Leave a Reply