മുഹമ്മദ് അലി ഈന്തനെ വയനാട് ജില്ലാ അസിസ്റ്റന്റ് ഹജ്ജ് ട്രൈനറായി നിയമിച്ചു

മാനന്തവാടി: സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി മുജീബ് പുത്തലത്തിന്റെ നിർദേശപ്രകാരം മുഹമ്മദ് അലി ഈന്തനെ വയനാട് ജില്ലാ അസിസ്റ്റന്റ് ഹജ്ജ് ട്രൈനറായി നിയമിച്ചതായി ഹജ്ജ് കമ്മിറ്റി ജില്ലാ ട്രൈനിംഗ് ഓർഗനൈസർ പി എ മൊയ്തൂട്ടി മൗലവി കാരക്കാമല അറിയിച്ചു. കോഴിക്കോട് ഫാറൂക്ക് കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടിയ മുഹമ്മദ് അലി, പീച്ചംക്കോട് സ്വദേശിയായ ഈന്തൻ കുഞ്ഞബ്ദുള്ള ഹാജിയുടെ മകനാണ്. 2027-ൽ വിശുദ്ധ ഹജ്ജ് നിർവഹിക്കുന്നതിന് അവസരം ലഭിച്ച 289 തീർത്ഥാടകർക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുന്നതിനായി ജില്ലയിൽ നിലവിൽ 23 ഹജ്ജ് ട്രൈനർമാർ സേവനം ചെയ്തുവരുന്നുണ്ട്. നിലവിൽ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ഒന്നാം ഗഡു പണമടക്കലും മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്ലോഡിംഗും പൂർത്തിയായിട്ടുണ്ട്. രണ്ടാം ഗഡു പണമടക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഇന്ന് മുട്ടിൽ ഡബ്ല്യു.എം.ഒ ഓഡിറ്റോറിയത്തിലും നാളെ വ്യാഴാഴ്ച മാനന്തവാടി ഡബ്ല്യു.എം.ഒ ബാഫഖി ഹോമിലും വെച്ച് നടത്തുമെന്നും ഹാജിമാർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും മൊയ്തൂട്ടി മൗലവി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് +91 97452 54264, 85473 41981 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.




Leave a Reply