November 12, 2026

തൃശ്ശില്ലേരി സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

0
WhatsApp Image 2026-11-12 at 6.31.46 AM
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശില്ലേരിയിൽ പ്രിയങ്ക ഗാന്ധി എം.പി. യുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച തൃശ്ശില്ലേരി സ്മാർട്ട് അങ്കണവാടി പ്രിയങ്ക ഗാന്ധി എം.പി. ഉദ്ഘാടനം ചെയ്തു. ഇരുപത്തി അഞ്ച് ലക്ഷം ചിലവിലാണ് അങ്കണവാടി പണികഴിപ്പിച്ചത്. കുട്ടികൾക്ക് ഒപ്പം പാട്ട് പാടിയും അവർക്ക് കളിപ്പാട്ടങ്ങളും സമ്മാനിച്ചാണ് പ്രിയങ്ക ഗാന്ധി എം.പി. മടങ്ങിയത്. ഉഷ വിജയൻ എം.എൽ.എ., മീനാക്ഷി രാമൻ, സിന്ധു കെ.പി., സന്ധ്യ ആർ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *