November 13, 2026

‘സ്പീക്ക് അപ്’ ബോധവൽക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു

0
IMG-20261112-WA0356
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുറന്നു പറയാൻ ധൈര്യവും ആർജവവും വേണമെന്ന് കൽപറ്റ ഡിവൈ.എസ്.പി. ടി.എ. അഗസ്റ്റിൻ പറഞ്ഞു. വയനാട് പോലീസ് സോഷ്യൽ പോലീസിങ് വിഭാഗവും കൽപറ്റ സബ് ഡിവിഷനും സംയുക്തമായി കൽപറ്റ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ‘സ്പീക്ക്‌ അപ്പ്‌ ’ ബോധവൽക്കരണ ക്ലാസും പരിശീലനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സഹനം മതി, ഇനി ശബ്ദമുയർത്താം’ എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ഗാർഹിക അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണം ശക്തിപ്പെടുത്തുക, അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് സമയബന്ധിതമായ ഇടപെടലും സഹായവും ഉറപ്പാക്കുക, അതിജീവിതർക്ക് വിവിധ വകുപ്പുകളുടെ സേവനങ്ങൾ ലഭ്യമാക്കുക, നിയമപരമായ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.പരിപാടിയിൽ ജില്ലാ വനിതാ സംരക്ഷണ ഓഫീസർ ഗീത എൻ.പി. പരിശീലന ക്ലാസ് നയിച്ചു. വയനാട് സോഷ്യൽ പോലീസിങ് വിഭാഗം എ.ഡി.എൻ.ഒ. കെ.എൻ. ദാമോദരൻ അധ്യക്ഷത വഹിച്ചു. സൈബർ പോലീസ് സ്റ്റേഷൻ എസ്.ഐ. എ.വി. ജലീൽ, കൽപറ്റ സി.ഡി.എസ് ചെയർപേഴ്‌സൺ ടി. സഫിയ, കമ്യൂണിറ്റി കോർഡിനേറ്റർ വിശാലാക്ഷി, എസ്.സി.പി.ഒമാരായ ടി.കെ. ദീപ, കമറുദ്ധീൻ, സി.പി.ഒ സിയാദ് സൽമാൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *