കലോത്സവ നഗരിയിൽ കാഴ്ചയുടെ വിരുന്നൊരുക്കി ‘ജിൻസ് മാജിക് ഫ്രെയിം’ ഫോട്ടോ പ്രദർശനം
പുൽപ്പള്ളി: വിജയ എച്ച്.എസ്.എസിൽ നടക്കുന്ന ഉപജില്ലാ കലോത്സവ നഗരിയിൽ ജിൻസ് മാജിക് ഫ്രെയിമിന്റെ ഫോട്ടോ പ്രദർശനം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ജിൻസ് പകർത്തിയ പോർട്രെയ്റ്റുകളും, വൈൽഡ് ലൈഫ് നേർചിത്രങ്ങളുമാണ് പ്രദർശനത്തിലുള്ളത്. പുൽപ്പള്ളി ആനപ്പാറ കാരിക്കാത്തറ വർഗീസ് – ആനീസ് ദമ്പതികളുടെ മകനായ ജിൻസ് അറിയപ്പെടുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫറാണ്. മികച്ച ഫോട്ടോഗ്രാഫിക്ക് നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭാര്യ സില്ലയും, മക്കളായ നിലയും ഇഷയും ഫോട്ടോഗ്രാഫി രംഗത്ത് ജിൻസിന് പൂർണ്ണ പിന്തുണയും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.




Leave a Reply