November 13, 2026

വയനാടൻ ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘മധുമൊഴി’ ഇന്ന് തിയേറ്ററുകളിലേക്ക്

0
IMG-20261113-WA0166(1)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാടിന്റെ പ്രകൃതിഭംഗിയും ഗോത്രവർഗ്ഗക്കാരുടെ സമ്പന്നമായ പാരമ്പര്യവും കോർത്തിണക്കി ഒരുക്കിയ ‘മധുമൊഴി’ എന്ന ചലച്ചിത്രം ഇന്ന് റിലീസ് ചെയ്യും. വള്ളിയൂർക്കാവ് ക്ഷേത്രവിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശീയ ജനതയുടെ പച്ചയായ ജീവിതകഥ പറയുന്ന ചിത്രം വിക്രമൻ നമ്പൂതിരിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആർഷം മൂവീസിന്റെ ബാനറിലാണ് നിർമ്മാണം. പ്രദേശവാസികളായ മുപ്പതോളം ഗോത്രവിഭാഗക്കാർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇവർക്കൊപ്പം വിൻസാഗർ, അപർണ രമേശ്, കലേഷ് കൊല്ലം, പ്രതീഷ് സൂര്യ, നീതു ചന്ദ്ര തുടങ്ങിയ അഭിനേതാക്കളും പുതുമുഖങ്ങളും അണിനിരക്കുന്നു. പ്രേക്ഷകർക്ക് തികച്ചും വേറിട്ടൊരു ദൃശ്യാനുഭവമായിരിക്കും ചിത്രം സമ്മാനിക്കുകയെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. രവി പർണശാലയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജിജി കലാമന്ദിറിന്റെ വരികൾക്ക് അനു പ്രവീൺ സംഗീതം നൽകിയിരിക്കുന്നു. കേരളപുരം ശ്രീകുമാർ, അനു പ്രവീൺ, മീനു നാരായണൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. ഛായാഗ്രഹണം രഞ്ജിത്ത് ഓംകാർ, പശ്ചാത്തല സംഗീതം ജയൻ പിഷാരടി, കലാസംവിധാനം ഹരി പെരിങ്ങമല എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. വയനാട്ടിലും തിരുവനന്തപുരത്തുമായി ചിത്രീകരണം പൂർത്തിയാക്കിയ ‘മധുമൊഴി’ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലും സിനിമാപ്രേമികൾക്കിടയിലും വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *