ഗിഗിൾസ് ഫെസ്റ്റ് 2026′ ശിശുദിനാഘോഷം വിപുലമായി നടത്തി
‘
മാനന്തവാടി: ദ്വാരക എ.യു.പി സ്കൂളിൽ ശിശുദിനം ‘ഗിഗിൾസ് ഫെസ്റ്റ് 2026’ എന്ന പേരിൽ വിപുലമായി ആചരിച്ചു. സ്പീക്കർ ഹിന ഫാത്തിമ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടികളുടെ പ്രധാനമന്ത്രി അമേലിയ മനു ശിശുദിന സന്ദേശം നൽകി. അനീറ്റ ഡിക്സൺ, ആദിദേവ്, ഫഹദ്, അഫ്ല ഫാത്തിമ എന്നീ വിദ്യാർത്ഥികൾ സംസാരിച്ചു. പേര് പോലെ തന്നെ കുട്ടികൾ ആടിയും പാടിയും ശിശുദിനം ചിരിയുടെ ഉത്സവമാക്കി മാറ്റി. ചാച്ചാജിയായി വേഷമിട്ട കുരുന്നുകൾ ആഘോഷത്തിന് മാറ്റ് കൂട്ടിയപ്പോൾ, ചുണ്ടിൽ പുഞ്ചിരിയും കയ്യിൽ റോസാപ്പൂവുമായി കുട്ടികൾ റാലിയിലും പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി ആശംസാകാർഡ് നിർമാണം, പ്രദർശനം, പ്രസംഗം, പുഞ്ചിരി മത്സരം എന്നിവ സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് പ്രധാനാധ്യാപിക സിസ്റ്റർ സിജി ജോസഫ്, പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം എം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അമേലിയ മനുവിനെ ചടങ്ങിൽ ആദരിച്ചു. പി.ടി.എയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പായസവിതരണവും നടത്തി.




Leave a Reply