സർഗാത്മകതക്കും മൂല്യബോധത്തിനും പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസമാണ് കാലഘട്ടത്തിന്റെ ആവശ്യം: വി. മൂസക്കോയ മുസ്‌ലിയാർ
തരുവണ: കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനൊപ്പം ധാർമിക ബോധവും സാമൂഹിക ഉത്തരവാദിത്വവും വളർത്തിയെടുക്കുന്ന അൽ ബിർറ് വിദ്യാഭ്യാസ സംവിധാനത്തിന് ഇന്ന് കൂടുതൽ പ്രാധാന്യമുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് വി. മൂസക്കോയ മുസ്‌ലിയാർ പ്രസ്താവിച്ചു. അറിവിനോടൊപ്പം ചിന്താശേഷിയും സർഗാത്മകതയും മാനവിക മൂല്യങ്ങളും കൈമുതലായുള്ള പുതുതലമുറയെ രൂപപ്പെടുത്തുന്നതിൽ അൽ ബിർറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും നിർണായക പങ്കുണ്ടെന്നും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത് അവരെ മികച്ച വ്യക്തിത്വങ്ങളായി വളർത്താൻ സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തരുവണ വീ കെയർ അൽ ബിർറ് സ്കൂളിൽ നടക്കുന്ന അൽബിർറ് സോണൽ ഫെസ്റ്റ് സംഘാടക സമിതി രൂപീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാട്, കോഴിക്കോട്, കുടക് ജില്ലകൾ ഉൾക്കൊള്ളുന്ന സോൺ എച്ച് കിഡ്സ് ഫെസ്റ്റ് ജനുവരി 24 ഞായറാഴ്ച തരുവണയിൽ വെച്ചാണ് നടക്കുന്നത്. വീ കെയർ അൽബിർറ് ചെയർമാൻ കെ.സി. ആലി ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അൽബിർറ് സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ഡോ. കെ.പി. മുഹമ്മദ് മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തു. പി.സി. ഉമർ മൗലവി, മമ്മൂട്ടി നിസാമി, മുഹമ്മദ് റഹ്‌മാനി തരുവണ, ലത്തീഫ് വാഫി എന്നിവർ വിഷയാവതരണം നടത്തി. എം.കെ. ഇബ്രാഹിം മൗലവി സ്വാഗതവും ഇബ്രാഹിം മാസ്റ്റർ അഞ്ചുകുന്ന് നന്ദിയും പറഞ്ഞു. ചടങ്ങിൽ സമസ്ത ഉപാധ്യക്ഷൻ വി. മൂസക്കോയ മുസ്ലിയാർക്കും കെ.പി. മുഹമ്മദ് മാസ്റ്റർക്കും വീ കെയർ അൽബിറിന്റെ ആദരം ചെയർമാൻ കെ.സി. ആലി ഹാജി കൈമാറി.കാഞ്ഞായി ഇബ്രാഹിം ഹാജി, സി. മമ്മു ഹാജി, സി.എച്ച്. ഹമീദ്, നാസർ സാവാൻ, അബ്ദുള്ള ഹാജി പീച്ചങ്കോട്, അബ്ദുള്ള ചാലിയാടൻ, കെ.കെ. ഇബ്രാഹിം, ചീപ്പാട്ട് അമ്മദ്, സലാം എടവെട്ടൻ, അഷ്‌റഫ് വെള്ളിലാടി, ലത്തീഫ് മില്ലുമുക്ക്, സൂപ്പി. എം.കെ, മോയി ദാരിമി, ഷബീബ് ഇരിങ്ങണ്ണൂർ, നിയാസ് മാസ്റ്റർ, സലാം വാഫി, ഗഫൂർ. പി, നൗഫൽ കട്ടയാട്, എ.സി. മമ്മൂട്ടി, റഫീഖ്. എം, സിദ്ധീഖ് മാസ്റ്റർ കാട്ടിച്ചിറക്കൽ, റാഷിദ് ചീക്കോന്ന്, ശഫീഖ് ഫൈസി പരിയാരം, ജുബൈർ ദാരിമി, കെ.ടി. മമ്മൂട്ടി, മോയി കട്ടയാട്, എ.കെ. നാസർ, ഇബ്രാഹിം. സി.എച്ച്, അലി അക്ബർ, ജംഷീർ, ഉസ്മാൻ പള്ളിയാൽ, ഇസ്മായിൽ, മജീദ് മഞ്ചേരി എന്നിവർ സംസാരിച്ചു. പരിപാടിയുടെ വിജയത്തിനായി കെ.ടി. ഹംസ മുസ്‌ലിയാർ, വി. മൂസക്കോയ മുസ്‌ലിയാർ, സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ പേരാൽ എന്നിവർ മുഖ്യ രക്ഷധികാരികളായും കെ.സി. ആലി ഹാജി ചെയർമാനായും എം.കെ. ഇബ്രാഹിം മൗലവി ജനറൽ കൺവീനറുമായി മുന്നൂറ്റി ഒന്നംഗ സ്വാഗത സംഘം രൂപീകരിച്ചു.




Leave a Reply