പിലാക്കാവ് സെന്റ് ജോസഫ് എൽ.പി. സ്കൂൾ എഴുപതാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി
മാനന്തവാടി: പിലാക്കാവ് സെന്റ് ജോസഫ് എൽ.പി. സ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന എഴുപതാം വാർഷികാഘോഷ പരിപാടികളായ ‘സപ്തപഥം 2026’ ന് തുടക്കമായി. ആഘോഷങ്ങളുടെ ഉദ്ഘാടനം മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ബിബിൻ പി.എഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ വിപിൻ സേവ്യർ എഴുപതാം വാർഷിക പ്രഖ്യാപനം നടത്തി. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി.എസ്. മൂസ ലോഗോ പ്രകാശനം ചെയ്തു. വിവിധ ഉപജില്ലാ മേളകളിലെ വിജയികൾക്കുള്ള സമ്മാനദാനം കൗൺസിലർ ഇ.ആർ. പ്രദീപനും, നഴ്സറി കലോത്സവത്തിലെ വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ മാനേജർ ഫാദർ റോയ്സൺ ആന്റണി, പിടിഎ വൈസ് പ്രസിഡന്റ് സി.എച്ച്. അബ്ദുല്ലത്തീഫ് എന്നിവരും നിർവഹിച്ചു. കൗൺസിലർമാരായ വി.കെ. ജുബൈർ, വി.കെ. ശിവൻ, വി.സി. നിത്യ, മുഹമ്മദ് റബീഹ്, സ്കൂൾ ലീഡർ മുഹമ്മദ് മിസ്ഹബ്, ധന്യ ടൈറ്റസ്, സീമന്തിനി സുരേഷ്, ലുബ്ന എന്നിവർ സംസാരിച്ചു. ഷിജി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ എം.ആർ. സുരേന്ദ്രൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുജീബ് കോടിയാടൻ നന്ദിയും പറഞ്ഞു.




Leave a Reply