June 27, 2026

എന്‍.സി.സി ബറ്റാലിയന്‍ നിലനിര്‍ത്തണം പൊതുഭരണ സെക്രട്ടറിക്ക് ജില്ലാ കളക്ടര്‍ കത്ത് നല്‍കി

0
IMG_20230519_093600.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :ജില്ലയിലെ എന്‍.സി.സി 5 കെ ബറ്റാലിയന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനുളള നടപടികള്‍ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് കത്ത് നല്‍കി. പശ്ചാത്തല സൗകര്യങ്ങള്‍ പരിമിതമായ വയനാട് ജില്ലയിലെ കുട്ടികള്‍ക്കുളള ഏക ആശ്രയമാണ് എന്‍.സി.സി ബറ്റാലിയന്‍. നിരവധി പേര്‍ ഈ ബറ്റാലിയനില്‍ നിന്നും പരിശീലനം നേടുകയും ജോലി കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ബറ്റാലിയന്‍ ഇല്ലാതായാല്‍ മറ്റൊരു ജില്ലയില്‍ പോയി സേവനങ്ങള്‍ ലഭ്യമാക്കുക വയനാട് ജില്ലയിലെ കുട്ടികള്‍ക്ക് ദുഷ്‌കരമാകുമെന്ന് കാണിച്ചാണ് ജില്ലാ കളക്ടര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് അര്‍ദ്ധ ഔദ്യോഗിക കത്ത് നല്‍കിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *