July 11, 2026

അയൽവാസിയുടെ ക്രൂരത ; വീടിന്റെ വാതിലും ജനലും അടിച്ച് തകർത്തു 

0
20240102 220547
By ന്യൂസ് വയനാട് ബ്യൂറോ

അത്തിമൂല : ആളില്ലാത്ത നേരം വീടിന്റെ വാതിലും ജനലും അടിച്ചു തകർക്കുകയും ആലയുടെ ഷീറ്റ് അടിച്ചു പൊട്ടിക്കുകയും ചെയ്തതായി പരാതി. പൊഴുതന അത്തിമൂലയിൽ പുവ്വക്കോട്ടു സെബാസ്റ്റ്യന്റെ വീട്ടിലാണ് സംഭവം. സെബാസ്റ്റ്യനും കുടുംബവും കഴിഞ്ഞ ഞായറാഴ്ച പള്ളിയിൽ പോയ നേരമാണ് അയൽവാസികളുടെ ഈ ക്രൂരത. കഴിഞ്ഞ 30 വർഷമായി സെബാസ്റ്റ്യനും കുടുംബവും ഉപോയോഗിച്ച് വരുന്ന റോഡ് ജെസിബി ഉപോയോഗിച്ച് മാന്തുകയും വീടിന്റെ ജനലും വാതിലും തകർക്കുകയും ആലയുടെ ഷീറ്റ് അടിച്ച് പൊട്ടിച്ചുകളയുകയും ചെയ്തത്.സംഭവത്തിൽ പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ നടപടികൾ ഉണ്ടായിട്ടിലെന്നാണ് ആരോപണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *