May 2, 2026

അംഗന്‍ ജ്യോതി പദ്ധതി: ജില്ലയിലെ 132 അങ്കണവാടികളില്‍ പദ്ധതി നടപ്പാക്കും

0
20240215 205154
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : ജില്ലയിലെ മുഴുവൻ അംഗൻവാടികളിലും ശേഷിയുള്ള ഉപകരണങ്ങൾ ലഭ്യമാക്കി കാർബൺതുലിത ഇടപെടലുകൾ നടത്തുന്നതിന് അംഗൻ ജ്യോതി പദ്ധതി. നവകേരളം പദ്ധതിയുടെ ഭാഗമായി കാർബൺ ന്യൂട്രലാകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലെ അങ്കണവാടിയിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതോടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കി വേഗത്തിലുള്ള പാചകം, ഇൻഡക്ഷൻ അടുപ്പുകൾ, അനുബന്ധ ഉപകരണങ്ങൾ, ചൂടാറപ്പെട്ടി, ഫാൻ, പ്രവർത്തനക്ഷമതയുള്ള ലൈറ്റുകൾ, ഇരുചക്ര-മുച്ചക്ര ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കും. നവകേരളം കർമ പദ്ധതിയിൽ ഹരിതകേരളം മിഷൻ, എനർജി മാനേജ്‌മെൻ്റ് സെൻ്ററാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *